തിരുവനന്തപുരം : എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി തോമസിനെ പുതുപ്പള്ളിയിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിപ്പിക്കുമെന്ന് വ്യക്തമാക്കി ഇ പി ജയരാജൻ. പുതുപ്പള്ളിയിലെ രാഷ്ട്രീയ മത്സരത്തിൽ പങ്കെടുക്കാൻ കെൽപ്പുള്ള നേതാവാണ് ജെയ്ക് എന്നും ജയരാജൻ അഭിപ്രായപ്പെട്ടു. മരണം എല്ലാമനുഷ്യർക്കും സംഭവിക്കുതാണെന്നും പുതുപ്പള്ളിയിൽ സഹതാപ തരംഗമുണ്ടാവില്ലെന്നും എൽ ഡി എഫ് കൺവീനർ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് തന്നെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞത് കെ പി സി സി പ്രസിഡന്റാണ്. ‘സഹതാപ മത്സരമല്ല രാഷ്ട്രീയ മത്സരം തന്നെയാവും പുതുപ്പള്ളിയിൽ നടക്കുക അത് ഞാൻ നേരത്തെ പറഞ്ഞതാണ് ‘-എന്നിങ്ങനെയായിരുന്നു ജയരാജന്റെ പ്രതികരണം. മറ്റ് പാർട്ടികൾ മത്സരിക്കരുതെന്ന് പറഞ്ഞത് കോൺഗ്രെസ്സാണെന്നും അതവരുടെ ദുർബലതയാണെന്നും ജയരാജൻ മാധ്യമങ്ങളോട് കൂട്ടി ചേർത്തു.

