തിരുവനന്തപുരം: 15-ാം നിയമസഭയുടെ ഒൻപതാം സമ്മേളനത്തിന് തുടക്കമായി. ഏകീകൃത സിവിൽകോഡിനെതിരെ ഇന്ന് നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിക്കുക.
ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിക്കുന്നത്. 118 ചട്ടംപ്രകാരമാണു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. വിവാഹം, വിവാഹ മോചനം, തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത് .സ്ത്രീകളടക്കമുള്ളവർക്ക് സ്വത്ത് വിഭജനത്തിലുൾപ്പെടെ സമത്വവും ലഭിക്കും .

