കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികൾ സ്‌കൂളിൽ പോയി പഠിക്കുന്നതിന് താലിബാൻ വിലക്കേർപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന വിവരം. ചില പ്രവിശ്യകളിൽ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം വിലക്കേർപ്പെടുത്തിയതായാണ് റിപ്പോർട്ട്.
പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികളെ പഠിപ്പിക്കരുതെന്ന് ഘാസി പ്രവിശ്യയിൽ സ്‌കൂൾ അധികൃതർക്ക് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നുവെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു. അതേസമയം, കോളേജുകളിൽ പെൺകുട്ടികൾ പഠിക്കുന്നതും നേരത്തെ താലിബാൻ വിലക്കിയിരുന്നു. ഇതിന് പുറമെ എൻജിഒകൾ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ സ്ത്രീകൾ ജോലി ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

