കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതും വിശ്വാസത്തിന്റെ പ്രതീകമായ ആചാരങ്ങൾ; ഹരീഷ് പേരടി

തിരുവനന്തപുരം: മിത്ത് വിവാദത്തിൽ വീണ്ടും സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതും വിശ്വാസത്തിന്റെ പ്രതീകമായ ആചാരങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച് കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത് വിശ്വാസമാണോ ശാസ്ത്രമാണോയെന്ന് അദ്ദേഹം ചോദിക്കുന്നു. കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്. ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കുംമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

റവിരോഗം ബാധിച്ചവർ മനുഷ്യരല്ല എന്നും ഓർമ്മകൾ ഉള്ളവരാണ് മനുഷ്യർ എന്നും ഇതുവരെ ശാസ്ത്രം പറഞ്ഞിട്ടില്ല, പറയുകയുമില്ല. വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും. തലച്ചോറിലെ രാസപ്രവർത്തനങ്ങൾ ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്. അതാണ് ശാസ്ത്രം. അതാണ് അനുഭവമെന്നും ശാസ്ത്രത്തിന്റെ ഏങ്കിളിൽ ക്യാമറ വെക്കുമ്പോൾ എല്ലാവരും ഒരു പോലെയാണെന്ന് ചുരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മുക്കിൽ കണ്ണട വെച്ച്..രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നിൽ പോയി പുഷ്പങ്ങൾ അർപ്പിച്ച്..കൈകൾകൊണ്ട് മുഷ്ടി ചുരുട്ടി ആകാശത്തേക്ക് ഉയർത്തി കുലക്കുന്നത്..വിശ്വാസമാണോ?..ശാസ്ത്രമാണോ?..ആർക്കറിയാം…കർക്കടവാവിന് പിതൃക്കൾക്ക് ബലിയർപ്പിക്കുന്നതും ഇങ്ങിനെയാണ്…ഒന്നിനെ മന്ത്രം എന്ന് വിളിക്കും മാറ്റാന്നിനെ മുദ്രാവാക്യം എന്ന് വിളിക്കും…എന്തായാലും വിത്യസത ഈണങ്ങളിലൂടെ ഒരോ രീതിയിൽ മരിച്ചവരെ ഓർക്കുകയാണ് …മറവിരോഗം ബാധിച്ചവർ മനുഷ്യരല്ല എന്നും ഓർമ്മകൾ ഉള്ളവരാണ് മനുഷ്യർ എന്നും ഇതുവരെ ശാസ്ത്രം പറഞ്ഞിട്ടില്ല…പറയുകയുമില്ല…വിശ്വാസിയാണെങ്കിലും അവിശ്വാസിയാണെങ്കിലും..തലച്ചോറിലെ രാസപ്രവർത്തനങ്ങൾ..ഒരോ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യനെ കെട്ടിയിടുന്നുണ്ട്…അതാണ് ശാസ്ത്രം…അതാണ് അനുഭവം..ശാസ്ത്രത്തിന്റെ ഏങ്കിളിൽ ക്യാമറ വെക്കുമ്പോൾ എല്ലാവരും ഒരു പോലെയാണെന്ന് ചുരുക്കം.