ഓൺലൈൻ ഗെയിം പന്തയങ്ങൾക്ക് 28% നികുതി ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്ക് തിരിച്ചടി ഉണ്ടാക്കുന്ന നടപടിയുമായി കേന്ദ്ര സർക്കാർ. ഓൺലൈൻ ഗെയിമുകളിൽ നടക്കുന്ന പന്തയങ്ങൾക്ക് കേന്ദ്രം 28% നികുതി ഏർപ്പെടുത്തി. ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും. എല്ലാ സംസ്ഥാനങ്ങളും അനുകൂലിക്കുകയാണെങ്കിൽ ഒക്ടോബർ ഒന്നു മുതൽ പുതിയ നികുതി പ്രാബല്യത്തിൽ വരുമെന്നും ആറുമാസത്തിനുശേഷം നികുതി പുനഃപരിശോധിക്കുമെന്നും കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.

അതേസമയം, ഡൽഹിയും ഗോവയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഓൺലൈൻ ഗെയിമുകളിൽ നടക്കുന്ന പന്തയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നതിന് ആവശ്യമായ ഭേദഗതികൾ വേണമെന്നും മന്ത്രി പറഞ്ഞു. കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾ തീരുമാനം നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ കൂട്ടിച്ചേർത്തു.