കൊച്ചി : സുപ്രീം കോടതിയുടെ ബെഞ്ച് കൊച്ചിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ. എം പി 2020 ൽ ഈ വിഷയം സ്വകാര്യ ബില്ലിലൂടെ ലോക്സഭയിലെത്തിച്ചിരുന്നു. ഇതേ ആവശ്യം കഴിഞ്ഞ ദിവസം പാർലമെന്റിൽ ചോദ്യോത്തരവേളയിലുന്നയിച്ചിരിക്കുകയാണ് ഇദ്ദേഹം. എന്നാൽ ഈ ആവശ്യം നിരസിക്കുന്നതായോ സമ്മതിക്കുന്നതായോ കേന്ദ്ര നിയമ വകുപ്പ് സഹമന്ത്രി അറിയിച്ചില്ലെങ്കിലും അദ്ദേഹം ഈ പ്രസ്താവന സഭയുടെ മേശപ്പുറത്ത് വച്ചു.
സുപ്രീം കോടതിയുടെ ബെഞ്ചുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം സ്വീകരിക്കുന്നത് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണെന്നും ഈ വിഷയം സുപ്രീം കോടതി ബെഞ്ചിന് മുൻപാകെ സമർപ്പിച്ചെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എന്നാൽ മുൻപ് തലസ്ഥാനം കൊച്ചിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹൈബി ഈഡന്റെ ആവശ്യം വിവാദമായിരുന്നു. തിരുവനന്തപുരത്ത് വന്ന് പോകുന്നത് വടക്കൻ ജില്ലക്കാർക്ക് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് തലസ്ഥാനം കൊച്ചിയായി മാറ്റണമെന്നുമായിരുന്നു ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിലെ ആവശ്യം

