ഗ്യാൻ വാപി മസ്ജിദ് ക്ഷേത്രമാണോയെന്ന് കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടന്നേക്കും

ന്യൂ ഡൽഹി : ഗ്യാൻ വാപി മസ്ജിദ് നിർമിച്ചത് കാശി വിശ്വനാഥ ക്ഷേത്രം കയ്യേറിയാണോ എന്ന് പരിശോധിക്കാൻ വാരണാസി ജില്ലാ കോടതി ഉത്തരവിട്ടു. ബാബറി മസ്ജിദ് തർക്കം പോലെ നിയമ യുദ്ധത്തിനും രാഷ്ട്രീയ പ്രചാരണത്തിനും ഇത് കളമൊരുക്കുമെന്നാണ് സൂചന. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയോടാണ് ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന ഭാഗമൊഴികെ ബാക്കി എല്ലാ ഭാഗത്തും പരിശോധിക്കാനായി കോടതി ഉത്തരവിട്ടിരിക്കുന്നത്. സർവ്വേയ്ക്ക് ശേഷം ഓഗസ്റ്റ് 4 നകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപെട്ടിട്ടുണ്ട്.

എന്നാൽ ശിവലിംഗം കണ്ട പ്രദേശത്തെ പരിശോധന നടത്തണമോ എന്നത് 29 ന് പരിഗണിക്കും. വിശ്വാസികളായ 4 വനിതകളുടെ ഹർജിയിലാണ് ഉത്തരവ്. എന്നാൽ പരിശോധന പള്ളിയ്ക്കു കേട് പാടുണ്ടാക്കുമെന്ന മസ്ജിദ് കമ്മിറ്റിയുടെ എതിർപ്പ് കോടതി തള്ളി.കോടതിയുടെ ഉത്തരവിനെ അലഹബാദ് ഹൈക്കോടതിയിൽ മസ്ജിദ് കമ്മിറ്റി ചോദ്യം ചെയ്യും.