ഏഷ്യൻ ഗെയിംസ് ടീമിൽ സഞ്ജുവില്ല ; ലോകകപ്പിൽ പരിഗണിക്കുമെന്ന് അഭ്യൂഹം

മുംബൈ: ട്വന്റി 20 ഒൻപത് രാജ്യാന്തര മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ഋതു രാജ് ഗെയ്ക്‌ വാദാണ് ചൈനയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്. നിലവിൽ ഇന്ത്യൻ ടീമിന് പുറത്തുള്ള ധവാൻ പോലും ടീമിലില്ല. സീനിയർ താരങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബി സി സി ഐ ഏഷ്യൻ ഗെയിംസിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏഷ്യൻ ഗെയിംസിനുള്ള താരങ്ങളെ പ്രഖ്യാപിച്ചതിൽ സഞ്ജു ഇല്ലാത്തതിനാൽ ലോകകപ്പിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നാണ് കരുതുന്നത്. ഏഷ്യൻ ഗെയിംസും ഏക ദിന ലോകകപ്പും ഒരുമിച്ച് വന്നതിനാലാണ് പ്രധാന താരങ്ങളെ ഒഴിവാക്കി ചൈനയിലേക്ക് പോകാനുള്ള ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യൻഗെയിംസ്. ഇന്ത്യയിൽ ഏക ദിന ലോക കപ്പ് ഒക്ടോബർ 5 ന് ആരംഭിക്കും. ഏകദിന,ട്വന്റി 20 പരമ്പരകൾക്കുവേണ്ടിയുള്ള പരിശീലനത്തിലാണ് ഇപ്പോൾ സഞ്ജു. വിൻഡീസിൽ തിളങ്ങിയാൽ താരത്തെ ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് എന്നിവയിൽ പരിഗണിക്കാൻ സാധ്യതയുണ്ട്. വാഹനാപകടത്തിൽ ചികിത്സയിലുള്ള ഋഷഭ് പന്ത് പരിശീലനം തുടങ്ങിയെങ്കിലും ലോകകപ്പിന് മുൻപ് തിരിച്ച വരൻ സാധ്യതയില്ല. കെ എൽ രാഹുലും പരിക്കിലായതിനാൽ സഞ്ജു ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യത ഉണ്ടെന്ന് പറയാമെങ്കിലും ഇഷാൻ കിഷൻ സഞ്ജുവിന് വെല്ലുവിളിയാണ്.