ശ്രീഹരിക്കോട്ട : ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രധൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.45 ന് നടന്നു. ഇതിന്റെ ക്രയോജനിക് എൻജിൻ പ്രവർത്തിച്ച് തുടങ്ങി.ചന്ദ്രയാനിന്റെ റോവർ ഈ വരുന്ന ഓഗസ്റ്റ് 24 ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ എസ് ആർ ഓ യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി എസ് എൽ വി മാർക്ക് 3 എന്ന എൽ വി എമ്മാണ് ചന്ദ്രയാൻ അതിന്റെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.പേടകം ആദ്യം ഭൂമിയെ സ്വയം ചുറ്റി ഭ്രമണപഥം ഉയർത്തും. പിന്നീട് 6 ദിവസങ്ങൾക്ക് ശേഷമായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്.പേടകത്തിന് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്താൻ 40 ദിവസം സഞ്ചരിക്കേണ്ടി വരും. ശേഷം ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതിനു ശേഷമാണ് അതിലെ റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ പരീക്ഷണം നടത്തുന്നത്.
ഈ ദൗത്യം വിജയമായാൽ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.മുമ്പത്തെ ദൗത്യങ്ങളിൽ നിന്ന് പാഠം പഠിച്ച് നിരവധി മാറ്റങ്ങൾ ഈ പേടകത്തിന് വരുത്തിയിട്ടുണ്ട്.ലാൻഡറുകളുടെ കാലുകൾ ബലപ്പെടുത്തിയും ഓർബിറ്ററിന് പകരം പ്രോപ്പൻഷ്യൽ മൊഡ്യൂൾ ഉപയോഗിച്ച് ലാൻഡറിനേയും റോവറിനെയും ചന്ദ്രന് തൊട്ടടുത്തു എത്തിക്കുകയുമാണ് ചന്ദ്രയാൻ -3.ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങളാണ് ചന്ദ്രനിലെ വാതകങ്ങളെ പറ്റിയും രാസപദാർത്ഥങ്ങളെപറ്റിയും പഠനം നടത്തുന്നത് . ലാൻഡർ ചന്ദ്രയാനിൽ എത്തിയാലുടൻ റോവർ വേർപെടുമെന്നത് ഈ ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകതയാണ് .ഇന്ത്യയുടെ ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഇത് ചുക്കാൻ പിടിക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്.

