മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം; കോടതി വിധിയിൽ പ്രതികരണവുമായി ടി ജെ ജോസഫ്

കൊച്ചി: കൈവെട്ട് കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫ്. ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

പ്രതികൾക്ക് ഏത് തരത്തിലുള്ള ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനമുണ്ടാകുമോ എന്ന് ഇവിടുത്തെ രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും പറയും. അതിലും തനിക്ക് അഭിപ്രായം പറയാനില്ലെന്ന് അദ്ദേഹം വിശദമാക്കി.

ശിക്ഷയിൽ പ്രത്യകിച്ച് ഒരു വികാരവുമില്ല. പ്രാകൃത വിശ്വാസങ്ങൾ മാറട്ടെ. ആധുനീക മനുഷ്യർ ഉണ്ടാകട്ടെ. അമിത ഭയമില്ല. സാധാരണ ജീവീകളുടെ തു പോലെ ജീവഭയം മാത്രമാണുള്ളത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. ശിക്ഷകുറഞ്ഞോ, കൂടിയോ എന്നത് താൻ അല്ല പറയേണ്ടത്. മുഖ്യപ്രതിയെ പിടികൂടാത്തത് നിയമ സംവിധാനത്തിന്റെ പരാജയമാകാം. അല്ലെങ്കിൽ സംരക്ഷിക്കുന്നവരുടെ സാമർഥ്യമാകാമെന്നും അദ്ദേഹം അറിയിച്ചു.

നഷ്ടപരിഹാരം നേരത്തെ സർക്കാർ തരേണ്ടതാണ്. അക്കാര്യത്തിൽ സർക്കാരിന് വീഴ്ച്ച പറ്റിയിട്ടുണ്ട്. നഷ്ടപരിഹാരം വേണ്ടെന്ന് പറഞ്ഞേക്കില്ലെന്നും ടി ജെ ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.