തിരുവനന്തപുരം കോർപറേഷനിൽ കൂട്ടരാജി

തിരുവനന്തപുരം കോർപറേഷനിൽ കൂട്ടരാജി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എസ്.സലാം, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ജമീലാ ശ്രീധരൻ, വികസനസമിതി അധ്യക്ഷ എൽ.എസ്.ആതിര, നഗരാസൂത്രണ അധ്യക്ഷ ജിഷാ ജോൺ, വിദ്യാഭ്യാസ, കായിക അധ്യക്ഷ ഡോ. കെ.എസ്.റീന എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് രാജിക്കത്ത് കൈമാറിയത്.

പൊതുമരാമത്ത് അധ്യക്ഷനായിരുന്ന ഡി.ആർ.അനിൽ കത്ത് വിവാദത്തിൽ രാജിവെച്ചതിനെത്തുടർന്ന് സ്ഥാനത്തെത്തിയ മേടയിൽ വിക്രമൻ, നികുതി അപ്പീൽ കമ്മിറ്റി അധ്യക്ഷൻ പാളയം രാജൻ എന്നിവർ രാജി നൽകിയിട്ടില്ല. എല്ലാവരുടെയും രാജി സ്വീകരിച്ചതായി സെക്രട്ടറി അറിയിച്ചു. മുന്നണിയിലെ ധാരണപ്രകാരം രണ്ടരവർഷം പൂർത്തിയായതിനെ തുടർന്നാണ് രാജി എന്നാണ് രാജി വെച്ചവരുടെ വിശദീകരണം.