ഞാൻ ഒരു ആൺകുട്ടീ ആയിരുന്നെങ്കിൽ ഒരു ക്രിക്കറ്റർ ആകുമായിരുന്നു , 30 വർഷം മുമ്പ് കാര്യങ്ങൾ അങ്ങനെയായിരുന്നു – സാനിയ മിർസ

താൻ ഒരു ആൺകുട്ടീ ആയിരുന്നെങ്കിൽ ഒരു ക്രിക്കറ്റർ ആകുമായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ജിയോസിനിമയിൽ വേദ കൃഷ്‌ണമൂർത്തിയുമായുള്ള അഭിമുഖത്തിനിടയിലാണ് സാനിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞിടയ്ക്കായിരുന്നു വർഷങ്ങൾ നീണ്ട ടെന്നീസ് കരിയറിന് താരം തിരശീലയിട്ടത്. ആറ് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങളുമായി വിരമിച്ച 36കാരി ഈ വർഷം ആദ്യം നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിലാണ് തന്റെ അവസാന മേജർ മത്സരം കളിച്ചത്.

“സത്യസന്ധമായി പറഞ്ഞാൽ, ഞാൻ നിങ്ങളോട് ഇത് പറയേണ്ടതില്ലെന്ന് എനിക്കറിയാം, പക്ഷേ ആ സമയത്ത്, ഞാൻ ഒരു ആൺകുട്ടിയായിരുന്നെങ്കിൽ, ഞാൻ ക്രിക്കറ്റ് കളിക്കുമായിരുന്നു. ക്രിക്കറ്റ് കളിക്കുന്നത് വളരെ വ്യത്യസ്‌തമായിരുന്നു, അല്ലേ? സ്‌പോർട്‌സിൽ ഇറങ്ങുന്നതും വ്യത്യസ്‌തമായിരുന്നു. സത്യസന്ധമായി, പറഞ്ഞാൽ ഞാൻ ഒരു പെൺകുട്ടിയായിരുന്നതിനാൽ, ക്രിക്കറ്റ് പെൺകുട്ടികൾക്കുള്ളതാണെന്ന് ഞാൻ കരുതായിരുന്നില്ല. 30 വർഷം മുമ്പ് കാര്യങ്ങൾ അങ്ങനെയായിരുന്നു”. ഇപ്രകാരമായിരുന്നു സാനിയയുടെ വാക്കുകൾ.