ഏക സിവിൽ കോഡ് മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലയെന്ന് വി.ഡി. സതീശൻ. രാഷ്ട്രീയ ലാഭം ആണ് സിപിഐഎമ്മിൻ്റെ ലക്ഷ്യം. സിപിഐഎം ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നു. 1987 ൽ ഇഎംഎസ് സ്വീകരിച്ച നിലപാട് തെറ്റാണെന്ന് സിപിഐഎമ്മിന് അഭിപ്രായം ഉണ്ടോ?
ഏക സിവിൽ കോഡിൽ ഇഎംഎസിൻ്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയോ എന്ന് പാർട്ടി പറയണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. സിപിഐഎമ്മിനെ പോലെ മലക്കം മറിയുന്ന നിലപാട് അല്ല കോൺഗ്രസിന് എന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

