എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. എന്നാൽ മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്. അജിത് പവാറിന് അധികാരമോഹമാണ്.
കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും. എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല. എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ 53 എംഎല്‍എംമാരാണുള്ളത്. 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് അജിത്ത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്.
തന്നെ പിന്തുണക്കുന്ന എംഎല്‍എമാരുമായി രാജ്ഭവനിലെത്തിയ അജിത്ത് പവാര്‍ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു.9 പേര്‍ മന്ത്രിമാരായും ചുമതലയേറ്റു.അജിത് പവാറിന്‍റെ നീക്കത്തില്‍ ഞെട്ടിയ ശരദ് പവാര്‍ പൂനെയില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.

