ഷങ്കറിന്‌ ലക്ഷങ്ങൾ വിലയുള്ള സമ്മാനം നൽകി കമൽഹാസൻ

ഉലകനായകൻ കമൽഹാസനിൽ നിന്ന് വിലകൂടിയ സമ്മാനം സ്വന്തമാക്കി സംവിധായകൻ ഷങ്കർ. നീണ്ട ഇടവേളയ്ക്ക് ശേഷം ഷങ്കറും കമൽഹാസനും ഒന്നിക്കുന്ന ചിത്രമായ ഇന്ത്യൻ 2 ന്റെ ചില പ്രധാന രംഗങ്ങൾ കണ്ടതോടെയാണ് കമൽഹാസൻ ഷങ്കറിന്‌ വിലകൂടിയ വച്ച് സമ്മാനമായി നൽകിയത്.

കമലിനെ നായകനാക്കി 1996-ൽ ഷങ്കർ സംവിധാനം ചെയ്ത ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിന്റെ പ്രധാനഭാ​ഗങ്ങളുടെയെല്ലാം ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ 2 -ന്റെ പ്രധാന ഭാഗങ്ങൾ കണ്ടെന്നും, ശങ്കറിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും കമൽഹാസൻ ട്വീറ്റ് ചെയ്തു.

ഷങ്കറിന് വാച്ച് നൽകുന്നതിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ‍ായ പനെറായി ലുമിനോർ വാച്ചാണ് താരം ഷങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്റെ പ്രാരംഭ വില തന്നെ 4 ലക്ഷത്തിനു മുകളിലാണ്. ഷങ്കറിന് ലഭിച്ച വാച്ചിന്റെ വില എട്ട് ലക്ഷത്തിന് മുകളിലാണെന്നാണ് റിപ്പോർട്ട്.