മണിപ്പൂരിലേക്ക് യാത്ര തിരിച്ച് രാഹുൽ ഗാന്ധി ; വിമർശനവുമായി ബിജെപി

മണിപ്പൂരിലേക്ക് യാത്ര തിരിച്ച രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി. രാഹുല്‍ സമാധാനത്തിന്‍റെ മിശിഹയല്ലെന്നും രാഷ്ട്രീയ അവസരവാദിയെന്ന് ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളെയോർത്തല്ല, സ്വാര്‍ത്ഥമായ രാഷ്ട്രീയ അജണ്ടയാണ് രാഹുലിന്റെ സന്ദ‌ർശനത്തിന്റെ ലക്ഷ്യമെന്നാണ് വിമർശനം.

കുകി മേഖലയായ ചുരാ ചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ കാണാനും, ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താനുമാണ്‌ രാഹുൽ മണിപ്പൂരിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ചുരാ ചന്ദ്പൂരിന് പുറമെ ഇംഫാലിലും രാഹുൽ ഗാന്ധി സന്ദർശനം നടത്തും.

മണിപ്പൂർ കത്തുമ്പോഴും പ്രധാനമന്ത്രി അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല, രാജ്യത്തെ സമാധാനം നശിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമം, ബിജെപിയെ ജനം പാഠം പഠിപ്പിക്കുമെന്നും എംകെ സ്റ്റാലിൻ പട്നയിൽ നടന്ന പ്രതിപക്ഷയോഗത്തിൽ പറഞ്ഞു.