ലക്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് വെടിയേറ്റു. ഉത്തർപ്രദേശിൽ വച്ചാണ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം ഉണ്ടായത്. അദ്ദേഹം സഞ്ചരിച്ച കാറിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. അക്രമികൾ സഞ്ചരിച്ച വാഹനം ഹരിയാന നമ്പർ പ്ലേറ്റിലുള്ളതായിരുന്നു.
അതേസമയം, അദ്ദേഹം അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഒരു പൊതുപരിപാടിയ്ക്ക് പോകുന്നതിനിടെയായിരുന്നു ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം നടന്നത്. കാറിന്റെ മുൻവശത്തെ ഡോറിലും അദ്ദേഹത്തിന്റെ സീറ്റിന്റെ വശത്തും വെടിയുണ്ട തുളച്ച് കയറിയ പാടുകളുണ്ട്.
ചന്ദ്രശേഖർ ആസാദ് സഞ്ചരിച്ചിരുന്നത് ടൊയോട്ട ഫോർച്യൂണറിലായിരുന്നു.

