കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള തർക്കത്തിന് പരിഹാരം. താരസംഘടന അമ്മ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ആർഡിഎക്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാവ് സോഫിയ പോളാണ് താരത്തിനെതിരെ രേഖമൂലം പരാതി നൽകിയിരുന്നത്. പിന്നീട് താരത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
താരവുമായി നിർമ്മാതാക്കൾ സഹകരിക്കില്ലെന്ന പ്രഖ്യാപനമുണ്ടായതോടെയാണ് പ്രശ്ന പരിഹാരത്തിനായി ഷെയ്ൻ നിഗം അമ്മയെ സമീപിച്ചത്. അതേസമയം, നടൻ ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ ശനിയാഴ്ച സംഘടന തീരുമാനമെടുക്കും.ശ്രീനാഥ് ഭാസിയുമായി സഹകരിക്കില്ലെന്ന് നേരത്തെ ചലച്ചിത്ര സംഘടനകൾ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നടൻ താര സംഘടനയായ ‘അമ്മ’യിൽ അംഗത്വം നേടാൻ അപേക്ഷ നൽകിയത്.
സാങ്കേതിക പ്രവർത്തകരും താരങ്ങളുമടക്കമുള്ളവർ ശ്രീനാഥ് ഭാസിയ്ക്കും ഷെയ്ൻ നിഗത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമ്മാതാക്കൾക്കും ഇവർ കാരണം ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

