കര്‍ണാടകയില്‍ ബിജെപിയെ തോല്‍പ്പിച്ചത് നിര്‍ണായക കാല്‍വെപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പ്രതികരിച്ചു.
‘സ്വന്തം താല്പര്യങ്ങള്ക്കല്ല കോണ്‍ഗ്രസ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. ബി ജെ പി യാണ് വലിയ അപകടം. പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാര്‍ട്ടികളുടെയും ഏകോപനം ഉണ്ടാകണം. എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടണം. ഇരുനേതാക്കള് തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കേണ്ടത്’- അദ്ദേഹം പറഞ്ഞു.
അതേസമയം, മതനിരപേക്ഷവോട്ടുകള്‍ ഒന്നിപ്പിച്ചാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാമെന്നും, ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു കഴിയുമെന്ന് വിചാരിച്ചാല്‍ വലിയ തോല്‍വിയാകും നേരിടേണ്ടിവരികയെന്നും എം.വി ഗോവിന്ദന് നേരത്തെ വ്യക്തമാക്കിയിരുന്നു.

