ഹൈദരാബാദിനെ 7 വിക്കറ്റിന് വീഴ്ത്തി ലക്‌നൗ

ഹൈദരാബാദ്: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 7 വിക്കറ്റിന് വീഴ്ത്തി ലക്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴഅസ് ഹൈദരാബാദ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടിക്കിറങ്ങിയ ലക്‌നൗ നാല് പന്ത് ബാക്കി നില്‍ക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു 185/3.

പ്രേരക് മങ്കാദിന്റെ (പുറത്താകാതെ 45 പന്തില്‍ 65) അര്‍ദ്ധ സെഞ്ച്വറിയും മാര്‍കസ് സ്റ്റോയിനിസിന്റെയും (25 പന്തില്‍ 40), നിക്കോളാസ് പൂരന്റെയും (13 പന്തില്‍ പുറത്താകാതെ 44) വെടിക്കെട്ട് ഇന്നിംഗ്‌സുകളുമാണ് ഒരുഘട്ടത്തില്‍ സണ്‍റൈസേഴ്‌സിന്റെ കൈയിലിരുന്ന മത്സരം ലക്‌നൗവിന് അനുകൂലമാക്കിയത്.

14 പന്ത് നേരിട്ട 2 റണ്‍സെടുത്ത ഓപ്പണര്‍മാര്‍ കെയ്ല്‍ മേയേഴ്‌സിനെ ഗ്ലെന്‍ ഫിലിപ്പ്‌സിന്റെ പന്തില്‍ ക്യാപ്ടന്‍ എയ്ഡന്‍ മര്‍ക്രം ക്യാച്ചെടുത്ത് പുറത്താക്കി. മറ്രൊരു ഓപ്പണര്‍ ക്വന്റണ്‍ ഡികോക്ക് ഫോറും 1 സിക്ലും ഉള്‍പ്പെടെ 29 റണ്‍സെടുത്ത് മായങ്ക് മാര്‍ക്കണ്ടേയുടെ പന്തില്‍ പുറത്തായി. പിന്നീട് ക്രീസില്‍ ഒന്നിച്ച പ്രേരക് മങ്കാദും സ്‌റ്രോയിനിസും വിക്കറ്റ് നഷ്ടപ്പെടുത്താതെ സാവധാനം മുംബയുടെ സ്‌കോര്‍ ഉയര്‍ത്തി. മൂന്നാം വിക്കറ്റഇല്‍ ഇരുവരും 43 പന്തില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 15 ഓവര്‍ അവസാനിക്കുമ്‌ബോള്‍ ലക്‌നൗവിന് 30 പന്തില്‍ ജയിക്കാന്‍ 69 റണ്‍സ് വേണമായിരുന്നു. എന്നാല്‍ അഭിഷേക് ശര്‍മ്മയെറിഞ്ഞ ആ ഓവറില്‍ കളിമാറി. ആദ്യ പന്തില്‍ കൂറ്റന്‍ സിക്‌സ് നേടിയ സ്റ്റോയിനിസ് രണ്ടാം പന്ത് വൈഡായതിന് അധികമായി ലഭിച്ച ബാളിലും സിക്‌സടിച്ചു. മൂന്നാം പന്തില്‍ സിക്‌സടിക്കാനുള്ള സ്റ്റോയിനിസിന്റെ ശ്രമം ലോഗ് ഓഫില്‍ സമദ് കൈയില്‍ ഒതുങ്ങി. എന്നാല്‍ തുടര്‍ന്നെത്തിയ നിക്കോളാസ് പൂരന്‍ ആ ഓവറിലെ അവസാന മൂന്ന് പന്തുകളിലും സിക്‌സടിച്ച് മത്സരം ലക്‌നൗവിന് അനുകൂലമാക്കി. പതിനാറാം ഓവറില്‍ 5 സിക്‌സുള്‍പ്പെടെ പിറന്നത് 31 റണ്‍സ്. അതോടെ മത്സരം ലക്‌നൗവിന്റെ കൈപ്പിടിയിലാവുകയായിരുന്നു. പൂരന്‍ 4 സിക്‌സും 3 ഫോറും സ്റ്റോയിനിസ് 2 ഫോറും 3 സിക്‌സും നേടി.