തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
‘വന്ദനയുടെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. ലഹരിയുടെ അമിത ഉപയോഗത്തില്‍ അക്രമിയുടെ ക്രൂരതയാണ് നടന്നത്. വേദനാ ജനകമായ സംഭവാണ് ഇത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണിത്. ഡി വൈ എഫ് ഐ ആ പോരാട്ടം ഏറ്റെടുത്ത് ശക്തമാക്കും’- ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പുലര്‍ച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങള്‍ സന്ദീപ് വാട്സ്ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലര്‍ച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

