ബ്രിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ കേസ്; കോടതി ഡല്‍ഹി പോലീസിനോട് റിപ്പോര്‍ട്ട് തേടി

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.

ഏപ്രില്‍ 23 മുതല്‍ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖ ഇന്ത്യന്‍ ഗുസ്തിക്കാര്‍ ബ്രിജ്ഭൂഷണെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധം നടത്തിവരികയാണ്. കര്‍ഷകരും ഗുസ്തിക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, തിങ്കളാഴ്ച ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഗുസ്തിക്കാരുടെ പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു.