കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ചുമതലകൾ നിറവേറ്റാൻ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ല; നിർണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ

സുൽത്താൻ ബത്തേരി: കെപിസിസി ലീഡേഴ്സ് മീറ്റിൽ നിർണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ. കെപിസിസി അദ്ധ്യക്ഷനെന്ന നിലയിൽ ചുമതലകൾ നിറവേറ്റാൻ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്ന് കെ സുധാകരൻ വ്യക്തമാക്കി. സാഹചര്യങ്ങളുടെ സമ്മർദ്ദമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് സുൽത്താൻ ബത്തേരിയിലാണ് കെപിസിസി ലീഡേഴ്‌സ് മീറ്റ് നടന്നത്.

മെയ് മാസത്തിൽ പാർട്ടിയിൽ പുനഃസംഘടന പൂർത്തിയാക്കണമെന്നും അദ്ദേഹം അറിയിച്ചു. പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്‌നമാണ്. എല്ലാവരും സഹകരിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. സമകാലിക രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളെ കുറിച്ചും യോഗം ചർച്ച ചെയ്യും.

എഐ ക്യാമറ, കെ ഫോൺ ഉൾപ്പടെയുള്ള വിഷയങ്ങളിൽ നടത്തേണ്ട തുടർ പ്രക്ഷോഭ പ്രചാരണ പരിപാടികളും യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.