താനൂര്‍ ബോട്ടപകടം: ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍

താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ‘2018’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഒരോ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം വീതം നല്‍കുമെന്നാണ് ടീം അറിയിച്ചിരിക്കുന്നത്.

അതേസമയം, അപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ടു ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.