താനൂര്‍ ബോട്ട് അപകടം മനുഷ്യനിര്‍മിത ദുരന്തം: വി.ഡി സതീശന്‍

മലപ്പുറം: താനൂര്‍ ബോട്ട് അപകടം മനുഷ്യനിര്‍മിത ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

‘ബോട്ടിന് ലൈസന്‍സ് ഉണ്ടോയെന്നോ ഇല്ലെന്നോ അധികൃതര്‍ക്ക് പോലും അറിയില്ല. ബോട്ടുയാത്ര സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടു പോലും പരിശോധിക്കാന്‍ യാതൊരു സംവിധാനവുമില്ല. ആരാണ് അപകടം ഉണ്ടായ ബോട്ട് സര്‍വീസ് നടത്താന്‍ പിന്തുണ നല്‍കിയത്? ആരുടെ ശുപാര്‍ശയിന്മേലാണ് ഉദ്യോഗസ്ഥര്‍ കണ്ണടച്ചത് എന്നുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. ഗൗരവതരമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവണം. സമയപരിധിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം. ഇതിന്റെ റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കാതെ തന്നെ നിയമപരമായി സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കണം’- അദ്ദേഹം വ്യക്തമാക്കി.