ബംഗളുരു: വിവാദ ചിത്രം ദി കേരളാ സ്റ്റോറി ഇന്ന് രാത്രി 8.45ന് ബംഗളുരുവിലെ എം ജി റോഡിലെ ഗരുഡ മാളിലെ ഐനോക്സില്‍ പ്രദര്‍ശിപ്പിക്കാന്‍ ബി ജെ പി തീരുമാനം. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയടക്കമുള്ളവര്‍ സിനിമ കാണാനെത്തും. കേരള സ്റ്റോറിയുടെ സ്ക്രീനിംഗ് കാണാന്‍ പെണ്‍കുട്ടികളെത്തണമെന്ന പ്രത്യേക ക്ഷണവും ബി ജെ പി നല്‍കിയിട്ടുണ്ട്.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ദ കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്നാണ് പ്രധാനമന്ത്രി റാലിയില്‍ പറഞ്ഞത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്നും, തീവ്രവാദത്തെ പിന്തുണക്കുന്നവരുമായി പിന്‍വാതില്‍ ചര്‍ച്ച നടത്തുന്നവരാണ് കോണ്‍ഗ്രസുകാരെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

