തീവ്രവാദ പ്രവര്‍ത്തനം; 14 മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്ത് 14 മൊബൈല്‍ ആപ്പുകള്‍ കൂടി നിരോധിച്ച് കേന്ദ്രം. ഈ ആപ്പുകള്‍ പാക്കിസ്ഥാനില്‍ നിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഉപയോഗിച്ചു എന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, ജമ്മു കശ്മീരിലെ ഭീകരര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആപ്പുകള്‍ ഉപയോഗിച്ചതായി കണ്ടെത്തി. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ആപ്പുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യുന്നത് എളുപ്പമല്ല.

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കാത്തതും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതുമായ ആപ്പുകളുടെ പട്ടിക തയ്യാറാക്കിയ ശേഷം, ഇത്തരം ആപ്പുകള്‍ നിരോധിക്കണമെന്ന അപേക്ഷ ബന്ധപ്പെട്ട മന്ത്രാലയത്തെ അറിയിച്ചതിന് ശേഷമാണ് 14 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്. 2000 – ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 69 എ പ്രകാരമാണ് ഇത്തം മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.