‘ദ സീക്രട്ട് ഓഫ് വിമണ്‍’: ദാദാ സാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്‌

ജി പ്രജേഷ് സെന്‍ ഒരുക്കുന്ന ചിത്രം ‘ദ സീക്രട്ട് ഓഫ് വിമണ്‍’ പതിമൂന്നാമത് ന്യൂഡല്‍ഹി ദാദാ സാഹിബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക്. ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത് പ്രജേഷ് സെന്‍ തന്നെയാണ്.

ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തില്‍ നിരഞ്ജന അനൂപ്, അജു വര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, പൂജ, ‘വെള്ള’ത്തിലൂടെ ശ്രദ്ധേയരായ മിഥുന്‍ വേണുഗോപാല്‍, അധീഷ് ദാമോദര്‍, തുടങ്ങിയവര്‍ പ്രധാന താരങ്ങളാണ്. പ്രദീപ് കുമാര്‍ വി വിയുടേതാണ് കഥ.