മാര്‍ച്ച് 27 വരെ ഓട്ടോറിക്ഷകള്‍, ക്യാബുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയടക്കം 15 വര്‍ഷം പഴക്കമുള്ള 54 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്ട്രേഷന് ഡല്‍ഹി ഗതാഗതവകുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. 9,285 മുച്ചക്രവാഹനങ്ങളും 25,167 കാബുകളും ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ചില ആദ്യകാല വാഹനങ്ങളും രജിസ്ട്രേഷന് റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഡല്‍ഹിയില്‍ യഥാക്രമം 10-ഉം 15-ഉം വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും പെട്രോള്വാഹനങ്ങളും 2018-ല്‍ സുപ്രീംകോടതി ഉത്തരവുപ്രകാരം നിരോധിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ (എന്‍.ജി.ടി.) 2014-ലെ ഉത്തരവില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നതിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. തെക്കന്‍ ഡല്‍ഹി പാര്‍ട്ട് ഒന്നില്‍ നിന്നാണ് ഏറ്റവുമധികം വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരിക്കുന്നത് (9,99,999).
കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിച്ചതിനു ശേഷം ദേശീയ തലസ്ഥാനത്തെ റോഡുകളിലെ മൊത്തം വാഹനങ്ങളുടെ എണ്ണം 35.38 ശതമാനത്തോളമാണ് കുറഞ്ഞതെന്നാണ് ഡല്‍ഹിയിലെ 2022-23 വര്‍ഷത്തെ സാമ്പത്തിക സര്‍വേ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021-22-ല്‍ 79.18 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹിയിലെ റോഡുകളില്‍ രേഖപ്പെടുത്തിയത്.

