തിരുവനന്തപുരം: ക്രൈസ്തവ സഭാധ്യക്ഷൻമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്നതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ക്രൈസ്തവ സഭാധ്യക്ഷന്മാർക്ക് പ്രധാനമന്ത്രിയെ കാണാൻ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനെയൊന്നും നമ്മൾ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും കാനം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു പറഞ്ഞതുപോലെയാണ് ബിജെപിയുടെ രാഷ്ട്രീയം. ആരെയൊക്കെ കണ്ടാലും ഹിന്ദുത്വ രാഷ്ട്രീയം തുടരും. ഇക്കാര്യം സഭാധ്യക്ഷൻമാർക്കും നാട്ടുകാർക്കും അറിയാമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എ്ത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് ക്രൈസ്തവ സഭാധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച. കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളത് എട്ടു പേർക്കാണ്.

