തിരുവനന്തപുരം: മുപ്പതുദിവസത്തെ വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിച്ച് ഇസ്ലാം മതവിശ്വാസികള്‍.
വെള്ളിയാഴ്ച കൂടി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതോടെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അഞ്ച് വെള്ളിയാഴ്ച എന്ന പ്രത്യേകത കൂടി ഇത്തവണ റംസാനില്‍ വിശ്വാസികള്‍ക്ക് ലഭിച്ചു. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത വെള്ളിയാഴ്ച സാഹചര്യത്തില്‍ൃലാണ് കേരളത്തില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.
പരിശുദ്ധ റംസാന്‍ പതിനേഴിലെ ചരിത്രപ്രസിദ്ധമായ ബദര്‍ യുദ്ധവിജയത്തിന്റെ സ്മരണയിലും ലൈലത്തുല്‍ ഖദ്ര്‍ എന്ന ഖുര്‍ ആന്‍ നിര്‍ണായക പുണ്യരാത്രിയെ വരവേറ്റും അതിഥികളെ സത്കരിച്ചും സാമൂഹിക നോമ്പുതുറക്കല്‍ അഥവാ ഇഫ്ത്താറുകള്‍ സംഘടിപ്പിച്ച് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. ശവ്വാല്‍ മാസപ്പിറ ദൃശ്യമാകുന്നതോടെയാണ് സക്കാത്ത് വിതരണം തുടങ്ങുന്നത്. ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ര്‍സക്കാത്തിലൂടെ നിറവേറ്റുന്നത്.

