കൊച്ചി: ലൈഫ് മിഷനിലെ കള്ളപ്പണ ഇടപാട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ ഒന്നാം പ്രതിയാണ് എം ശിവശങ്കർ. സ്വപ്‌നാ സുരേഷാണ് രണ്ടാംപ്രതി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷൻ കള്ളപ്പണ ഇടപാടിലെ സൂത്രധാരൻ എം ശിവശങ്കറാണെന്നാണ് ഇ.ഡി കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെയും സന്തോഷ് ഈപ്പനെയും ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റെല്ലാവരെയും അറസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയിൽ ഇഡി സമർപ്പിച്ചത്.
സരിത്ത്, സന്ദീപ് തുടങ്ങി ആകെ 11 പ്രതികൾക്കെതിരെയാണ് ഇപ്പോൾ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഏഴാം പ്രതിയാണ് യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പന്റെ രണ്ട് കമ്പനികളെയും ഇഡി കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

