മുംബൈ: എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി വ്യവസായി ഗൗതം അദാനി. പവാറിന്റെ മുംബൈയിലെ വസതിയില്‍വെച്ചായിരുന്നു വ്യാഴാഴ്ച കൂടിക്കാഴ്ചയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പിനെതിരേ പ്രതിപക്ഷം ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തെക്കാള്‍ സുപ്രീംകോടതി പാനലിന്റെ അന്വേഷണമാണ് നല്ലതെന്ന് നേരത്തെ ശരത് പവാര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ജെപിസി അന്വേഷണത്തെ എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

