ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്ത് എപ്പോൾ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ ശരീര ഭാരം. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ രാത്രി കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഐസ്ക്രീം
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രിയിൽ ഐസ്ക്രീം കഴിക്കാൻ പാടില്ല. പഞ്ചസാരയും കലോറിയും കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ ഇത് ശരീരത്തിലെ കൊഴുപ്പിന്റെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കും. അതിനാൽ ഇത് രാത്രി കഴിക്കാതിരിക്കുന്നതാണ് നല്ലത്.
നട്സ്
തടി കുറയ്ക്കാനും കൂട്ടാനും സഹായിക്കുന്നവയാണ് നട്സുകൾ. എന്നാൽ, കലോറി അടങ്ങിയിട്ടുള്ളതിനാൽ രാത്രി സമയം നട്സ് കഴിക്കുന്നത് തീരെ നല്ലതല്ല. എനർജി അടങ്ങിയ നട്സ് ആണെങ്കിൽ ശരീരത്തിൽ കൊഴുപ്പ് വർദ്ധിപ്പിക്കും. രാവിലെ വെറും വയറ്റിൽ നട്സ് കഴിക്കുന്നതാണ് ശരീരത്തിന് നല്ലത്.
ജ്യൂസ്
തടി കുറക്കാൻ ആഗ്രഹമുള്ളവർ രാത്രിയിൽ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ജ്യൂസിലൂടെ അമിതമായ അളവിൽ പഞ്ചസാരയും കൊഴുപ്പും ശരീരത്തിലേയ്ക്ക് എത്തും. പഴങ്ങൾ ജ്യൂസ് ആക്കുമ്പോൾ നാരുകൾ നഷ്ടമാകുന്നതിലൂടെ മധുരം ശരീരത്തിലേയ്ക്ക് എത്തും. ഇത് ഫാറ്റ് ലെവൽ ഉയർത്തും.
ചോക്ലേറ്റ്
രാത്രിയിൽ ചോക്ലേറ്റ് കഴിക്കുന്നത് ശരീരഭാരം കൂട്ടും.

