കൊച്ചി: കൊച്ചിയിലെ ജലസ്രോതസുകളില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച സാംപിളുകളില്‍ ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടര്‍ അറിയിച്ചു.
അതേസമയം, ഇ-കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാര് കുടിക്കുന്നതെന്ന് ഹൈക്കോടതി തിരിച്ചു ചോദിച്ചു. കൊച്ചിയിലെ റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്നും, പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും കോടതി വിമര്‍ശിച്ചു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

