തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാൻ കേരളാ കോൺഗ്രസ് മാണി വിഭാഗം. കോട്ടയത്തെ കൂടാതെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെടുന്നു. ഇക്കാര്യം ഇടതു മുന്നണിയ്ക്ക് മുൻപാകെ ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
കോട്ടയത്തിന് പുറമെ പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം ആവശ്യപ്പെടുന്നത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ റാന്നി, തിരുവല്ല, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി തുടങ്ങി ശക്തികേന്ദ്രങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗത്തിന്റെ നീക്കം.
ഇതിന്റെ ഭാഗമായി ഇടുക്കിയിലെ പ്രശ്‌നങ്ങളിൽ ജോസ് കെ മാണി ഇടപെടലുകൾ നടത്തുന്നുണ്ട്. കാർഷിക മേഖലയിലെ പ്രതിസന്ധികൾ മുതൽ അരിക്കൊമ്പൻ വിഷയം വരെ ഇതിന് ഉദാഹരണമാണ്. യുഡിഎഫിനൊപ്പമായിരുന്നപ്പോഴും കേരളാ കോൺഗ്രസ് മാണി വിഭാഗം ഇടുക്കി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്ന് കോൺഗ്രസ് വഴങ്ങിയില്ല.

