വാഷിങ്ടൺ: യുഎസിൽ വീണ്ടും ചുഴലിക്കാറ്റ്. യുഎസിലെ ദക്ഷിണ-മധ്യ-കിഴക്കൻ മേഖലകളിൽ കനത്ത നാശമാണ് ചുഴലിക്കാറ്റ് വരുത്തിയത്. 32 പേർ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ചുഴലിക്കാറ്റ് ഏറ്റവുമധികം നാശം വിതച്ചത് ടെനിസി സംസ്ഥാനത്താണ്. ഇവിടെ മാത്രം ഒൻപതു പേർ മരണപ്പെട്ടു. റോഡുകളിലേക്ക് മരം വീണ് ഗതാഗതം പൂർണമായും തടസ്സപ്പെടുകയും വീടുകളും കെട്ടിടങ്ങളും തകർന്നു വീഴുകയും ചെയ്തു. അർകെൻസ, മിസിസിപ്പി, അലബാമ, ഇൻഡ്യാന, ഇലിനോയ്, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കൊടുങ്കാറ്റു വീശിയത് അസാധാരണ ശക്തിയോടെയാണെന്നും നിരവധി വീടുകളും വൈദ്യുതി ലൈനുകളും തകരുകയും കാറുകളും മരങ്ങളും മറിയുകയും ചെയ്തുവെന്നും അർകെൻസ ഗവർണർ സാറാ ഹക്കബീ സാൻഡേഴ്സ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രസിഡന്റ് ജോ ബൈഡനെ സ്ഥിതിഗതികൾ ധരിപ്പിച്ചുവെന്നും ഗവർണർ അറിയിച്ചു.

