Recent Posts (Page 1,205)

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. .

ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.

അതേസമയം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ യോഗ്യതയും, അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കണം. അവസാന തീയതി ഡിസംബർ 29. വിശദ വിവരങ്ങൾക്ക് http://nish.ac.in/others/career സന്ദർശിക്കുക.

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യ വിദഗ്ധർ. ജാഗ്രതയാണ് വേണ്ടതെന്നും ആരും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും നാഷണൽ ടെക്നിക്കൽ അഡൈ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷന്റെ (എൻടിജിഐ) കോവിഡ്-19 വർക്കിംഗ് ഗ്രൂപ്പിന്റെ തലവൻ എൻകെ അറോറ വ്യക്തമാക്കി. ചൈനീസ് സ്ഥിതിഗതികൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടത് ഒരു പ്രധാന കാര്യമാണ്. എന്നാൽ പരിഭ്രാന്തരാകേണ്ട കാര്യമില്ല. വളരെയധികം ആശങ്കപ്പെടേണ്ട ആവശ്യമില്ല. ജീനോമിക് നിരീക്ഷണത്തെ സംബന്ധിച്ചിടത്തോളം, രോഗലക്ഷണങ്ങളുള്ള വ്യക്തികളുടെ ജീനോമിക് നിരീക്ഷണം തങ്ങൾ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ജനസംഖ്യയുടെ 95 ശതമാനവും പ്രതിരോധ കുത്തിവയ്പ്പുള്ളവരായതിനാൽ രാജ്യം ലോക്ക്ഡൗൺ നടപ്പിലാക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) ഡോ അനിൽ ഗോയൽ പറഞ്ഞു. ചൈനക്കാരേക്കാൾ ശക്തമായ പ്രതിരോധശേഷി ഇന്ത്യക്കാർക്ക് ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ ജനതയ്ക്ക് ഹൈബ്രിഡ് പ്രതിരോധശേഷിയുണ്ട്. സ്വാഭാവിക കോവിഡ് അണുബാധ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വളരെ ഫലപ്രദമായ വാക്സിനുകൾ ഉള്ള വിപുലമായി പ്രതിരോധശേഷിയുള്ള പ്രായപൂർത്തിയായ ഒരു ജനസംഖ്യയുണ്ട്. കൂടാതെ, നമ്മുടെ 90 ശതമാനത്തിലധികം വ്യക്തികളും സ്വാഭാവിക കോവിഡ് 19 അണുബാധ ബാധിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി ഡാറ്റയുണ്ട്. അതിനാൽ, നമ്മൾ ഹൈബ്രിഡ് ഇമ്മ്യൂണിറ്റി എന്ന് വിളിക്കുന്ന പ്രതിരോധ കുത്തിവയ്പ്പാണ് ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ശരീരഭാരം കൂടുന്നത്. ഇത് പരിഹരിക്കാൻ വ്യായാമത്തോടൊപ്പം ഭക്ഷണരീതികളും നിയന്ത്രിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ലഘുഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 5 സൂപ്പർ ഫുഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഓട്സ്: വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിൽ ഓട്‌സ് ഉൾപ്പെടുത്തണം. ആരോഗ്യകരം കൂടിയാണിത്. ഓട്സ് പാലിനൊപ്പമോ അല്ലെങ്കിൽ ഉപ്പുമാവോ കിച്ചഡിയോ ഉണ്ടാക്കിയും കഴിക്കാം.

ബ്രൗൺ റൈസ്: ചോറ് കഴിക്കാൻ പൊതുവെ പലർക്കും ഇഷ്ടമാണ്. എന്നാൽ ചോറ് കഴിക്കുന്നത് തടി കൂടാൻ കാരണമായേക്കും. അത് കൊണ്ട് തന്നെ അത്താഴത്തിന് വെള്ള അരിക്ക് പകരം ബ്രൗൺ റൈസ് കഴിക്കുക. മട്ട അരിയിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. ഇതിൽ കലോറിയും കുറവാണ്. അതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ കഴിയും. ധാരാളം പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

സൂപ്പ്: അത്താഴം വളരെ ലഘുവായിരിക്കണമെന്നാണ് പറയപ്പെടുന്നത്. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികൾ ചേർത്ത് സൂപ്പ് ഉണ്ടാക്കി കഴിക്കാം. അത്താഴത്തിന് സൂപ്പ് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യദായകമായ ഭക്ഷണം കൂടിയാണിത്.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ കലോറി വളരെ കുറവാണ്. ഇതിൽ ഫൈബർ ധാരാളമായി കാണപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ നിലനിർത്തുന്നു. അതിനാൽ അത്താഴത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്താം. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാൻ സഹായിക്കും.

മുട്ടയുടെ വെള്ള: അത്താഴത്തിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. മുട്ടയുടെ വെള്ള രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് ധാരാളം പോഷകങ്ങളാൽ സമ്പുഷ്ടമാണ്.

തിരുവനന്തപുരം: നാഗ്പുരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ മലയാളി പെൺകുട്ടിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിദ ഫാത്തിമയുടെ വിയോഗ വാർത്ത ദുഃഖകരമാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ കായിക ഫെഡറേഷനെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ കുട്ടികൾക്ക് അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഫെഡറേഷനും സംസ്ഥാന കായിക വകുപ്പും പരാജയപ്പെട്ടെന്നത് യാഥാർഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിദ ഫാത്തിമയെ മരണത്തിലേക്ക് തള്ളി വിടാനുള്ള സാഹചര്യമൊരുക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഇവർക്ക് ഒഴിഞ്ഞു മാറാനാകില്ല. മലയാളി താരങ്ങൾ നേരിട്ട അവഗണനയെ കുറിച്ച് സംസ്ഥാന കായിക വകുപ്പിലെയും സ്പോർട് കൗൺസിലിലെയും ഉത്തരവാദിത്തപ്പെട്ടവർക്ക് അറിവുണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെടാനോ പകരം സംവിധാനങ്ങൾ ഒരുക്കാനോ ഇവരാരും തയാറായില്ല. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി അന്വേഷിച്ച് ഗുരുതരമായ കൃത്യവിലോപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണം. കേരള ടീമിന്റെ അവകാശങ്ങൾ നിഷേധിച്ച ദേശീയ കായിക ഫെഡറേഷന്റെ നടപടിയെ കുറിച്ച് കേന്ദ്ര കായിക മന്ത്രാലയവും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കായിക താരങ്ങൾക്ക് വേണ്ട പ്രോത്സാഹനവും സൗകര്യങ്ങളും ഒരുക്കുന്നതിന് വേണ്ടിയാണ് കായിക വകുപ്പും സ്പോർട്സ് കൗൺസിലുകളുമൊക്കെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സംവിധാനങ്ങളൊക്കെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാതെ കാഴ്ചക്കാരുടെ റോളിലേക്ക് മാറിയതാണ് നിദ ഫാത്തിമയുടെ ദാരുണാന്ത്യത്തിന് കാരണമായതെന്നും അദ്ദേഹം വിമർശിച്ചു.

മറ്റ് രാജ്യങ്ങളിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലകളും ജാഗ്രതയിലാണ്. ജില്ലകൾ പ്രത്യേകം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമാക്കി വരുന്നു. കേസുകൾ എവിടെയെങ്കിലും കൂടുന്നതായി കണ്ടാൽ ഉടനടി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധം ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച എല്ലാ ജില്ലകളുടേയും പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി കൂടുതൽ കോവിഡ് സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കാൻ ജില്ലകൾക്ക് നിർദേശം നൽകി. വിവിധ കോവിഡ് വകഭേദങ്ങളെ കണ്ടെത്തുന്നതിനായി സമ്പൂർണ ജീനോമിക് സർവയലൻസാണ് (ഡബ്ല്യു.ജി.എസ്.) നടത്തുക. ഓരോ ജില്ലയ്ക്കും നിശ്ചയിക്കപ്പെട്ടിട്ടുള്ള ലാബുകളിൽ ജനിതക നിർണയത്തിനായി സാമ്പിളുകൾ അയയ്‌ക്കേണ്ടതാണ്. ഏതെങ്കിലും ജില്ലകളിൽ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയാൽ കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും നിർദേശം നൽകി. ആശുപത്രികളിൽ അഡ്മിറ്റാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് കോവിഡ് പരിശോധന നടത്തുന്നതാണ്. കൂടാതെ തീവ്രമായ പനി, തൊണ്ടവേദന, ശ്വാസതടസം എന്നിവയുള്ളവർക്കും കോവിഡ് പരിശോധന നടത്തും.

അവധിക്കാലമായതിനാൽ കൂടുതൽ ശ്രദ്ധിക്കണം. മാസ്‌ക് വയ്ക്കാതെ പൊതുസ്ഥലങ്ങളിലും ആൾക്കൂട്ടത്തിലും ഇറങ്ങരുത്. മാസ്‌ക് താഴ്ത്തി സംസാരിക്കരുത്. പനി, ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവർ പ്രായമായവരോടും കുട്ടികളോടും അടുത്തിടപഴകരുത്. പ്രായമായവർക്കും അനുബന്ധ രോഗമുള്ളവർക്കും കുട്ടികൾക്കും പ്രത്യേക കരുതൽ വേണം. പുറത്ത് പോയി വന്നതിന് ശേഷം സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കണമെന്ന് വീണാ ജോർജ് നിർദ്ദേശം നൽകി.

മലപ്പുറം: സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിയുടെ ജില്ലാ ഓഫീസിൽ ഡിടിപി ഓപ്പറേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ്ടു, കെജിടിഇ ഇംഗ്ലീഷ്, മലയാളം ടൈപ്പ് റേറ്റിങ് (ലോവർ), വേർഡ് പ്രോസസിങ് (ലോവർ) എന്നിവയാണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.ടി.പി സർട്ടിഫിക്കറ്റ് അഭിലഷണീയമാണ്.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷ ജില്ലാ കോർഡിനേറ്റർ, നവകേരളം കർമ്മപദ്ധതി ii, ഹരിത കേരളം മിഷൻ കാര്യാലയം, ഗ്രൗണ്ട് ഫ്േളാർ പ്ലാനിങ് സെക്രട്ടറിയേറ്റ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ ഡിസംബർ 30നകം അയക്കണം.

ഓസ്‌കര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ‘ആര്‍ആര്‍ആര്‍’, ‘ഛെല്ലോ ഷോ’ എന്നീ ഇന്ത്യന്‍ ചിത്രങ്ങള്‍. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ഛെല്ലോ ഷോ’ മികച്ച വിദേശ ഭാഷ ചിത്രത്തിന്റെ അവാര്‍ഡിനുള്ള അവസാന പതിനഞ്ചിലാണ് ഇടംനേടിയത്.

‘ആര്‍ആര്‍ആര്‍’ മികച്ച ഒറിജിനല്‍ സോംഗ് കാറ്റഗറിലെ മത്സരത്തിനാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമാണ് ‘ഛെല്ലോ ഷോ’. ഭാവിന്‍ രബാറീ, ഭാവേഷ് ശ്രീമാളി, റിച്ച മീന, ദിപെന്‍ രാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇരുപതാമത് ട്രിബെക്ക ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പ്രീമിയര്‍ ചെയ്തത്. പാന്‍ നളിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. ‘നാട്ടു നാട്ടു’ എന്ന ഹിറ്റ് ഗാനമാണ് മികച്ച ഒറിജിനല്‍ സ്‌കോര്‍ കാറ്റഗറിക്കുള്ള ഓസ്‌കര്‍ അവാര്‍ഡിന് മത്സരിക്കുന്ന അവസാന പതിനഞ്ചില്‍ ഇടം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചന്ദ്രബോസിന്റെ വരികള്‍ രാഹുല്‍ കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിനൊപ്പം ചെയ്ത നൃത്തച്ചുവടുകളും വന്‍ ഹിറ്റായിരുന്നു.

കൊച്ചി: ഐപിഎല്ലിന്റെ 2023 എഡിഷനിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ലേല തട്ടില്‍ ലോകോത്തര താരങ്ങള്‍ ക്കൊപ്പം 10 മലയാളികളും വമ്ബന്‍ ടീമുകളിലേക്ക് ചേക്കേറാനുള്ള ഭാഗ്യവിളികള്‍ക്കായി കാതോര്‍ക്കും. 405 താരങ്ങളില്‍ നിന്നുള്ളവരെയാണ് ഇന്ന് പത്തു ഫ്രാഞ്ചൈസികള്‍ക്ക് കയ്യിലെ തുക അനുസരിച്ച് സ്വന്തമാക്കാന്‍ അവസരം ലഭിക്കുക.

വിദേശ താരങ്ങളായ ബെന്‍ സ്റ്റോക്‌സ്, സാം കറന്‍, കാമറൂണ്‍ ഗ്രീന്‍, നിക്കോളാസ് പൂരന്‍, റിലീ റൂസോ എന്നിവര്‍ ഇന്നത്തെ ശ്രദ്ധാകേന്ദ്രമാകുന്നവരാണ്. ഇവര്‍ക്കൊപ്പം ദേശീയ താരം മായങ്ക് അഗര്‍വാളും ഹാരിസ് ബ്രൂക്കും പ്രധാന ടീമുകള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന താരങ്ങളാണ്. കഴിഞ്ഞ സീസണ്‍ വരെ മുംബൈയില്‍ തിളങ്ങിയ പൊള്ളാര്‍ഡും ചെന്നൈ യുടെ വിജയ ശില്പികളിലൊരാളായിരുന്ന ഡെയ്ന്‍ ബ്രാവോയും കളമൊഴിഞ്ഞതോടെ പകരക്കാര്‍ ആരാകും എന്നതും അറിയാം.

ലേലത്തറയില്‍ ടീമുകള്‍ക്ക് മുന്നിലേയ്ക്ക് വരുന്നതില്‍ 61 പേര്‍ മികച്ച ബാറ്റര്‍മാരാണ്. 155 ഓള്‍റൗണ്ടേഴ്സും 58 വിക്കറ്റ് കീപ്പര്‍മാരും 131 ബൗളര്‍മാരും ഭാഗ്യവിളികള്‍ക്കായി കാത്തിരിക്കുന്നു. ഇത്തവണ ഭാഗ്യവിളികള്‍ക്കായി കാത്തുനില്‍ക്കുന്നതില്‍ പത്തുപേര്‍ മലയാളികളാണ്. അതില്‍ ഏറെ പ്രധാനം യുഎഇ ദേശീയ ടീമിന്റെ നായകനും മറ്റൊരു താരവും മലയാളികളായി ഐപിഎല്‍ പട്ടികയിലെത്തി എന്നതാണ്. നായകന്‍ റിസ്വാനും ബാസില്‍ ഹമീദുമാണ് മലയാളികളായിട്ടും മറ്റൊരു രാജ്യത്തിന്റെ കുപ്പായത്തില്‍ ഐപിഎല്ലിലേയ്ക്ക് എത്തുന്നത്. ഇവര്‍ക്കൊപ്പം വൃത്യു അരവിന്ദ്, കാര്‍ത്തിക് മെയ്യപ്പന്‍, അയാന്‍ അഫ്സല്‍ ഖാന്‍, അലിഷാന്‍ ഷറഫൂ എന്നീ യുഎഇ താരങ്ങളും ലേലത്തിനായി പരിഗണിക്കപ്പെട്ടവരിലുണ്ട്.

ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം, 2021ല്‍ മാത്രം ഇന്ത്യയിലെ യൂട്യൂബേഴ്സ് ജി.ഡി.പിയിലേക്ക് സംഭാവന ചെയ്തത് 10000 കോടിയിലധികം രൂപ. ഇന്ത്യയിലെ പല യൂട്യൂബര്‍മാരും ജനകീയരാണ്. യാത്ര, സംഗീതം, നൃത്തം, ഗെയിമിങ്, ഭക്ഷണ രുചിക്കൂട്ടുകള്‍, സാമ്ബത്തിക കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 4500ല്‍ അധികം യൂട്യൂബ് ചാനലുകള്‍ക്ക് 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുണ്ട്. കൂടാതെ ഒരു ലക്ഷമോ അതില്‍ കൂടുതലോ വാര്‍ഷിക വരുമാനം നേടുന്ന ഇന്ത്യയിലെ യൂട്യൂബ് ചാനലുകളുടെ എണ്ണം വര്‍ധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ കണ്ടത് 30 ബില്യണിലധികം ആളുകളാണ്. 2021-ല്‍ യൂട്യൂബിന്റെ സ്വാധീനം വിശകലനം ചെയ്യുന്നതിനായി ഓക്സ്ഫോര്‍ഡ് ഇക്കണോമിക്സ് ഉപയോക്താക്കളെയും കണ്ടന്റ് ക്രിയേറ്റേഴ്സിനെയും അടിസ്ഥാനമാക്കി സര്‍വേ നടത്തിയിരുന്നു. പലരും വിവിധ ആവശ്യാനുസരണം യൂട്യൂബിനെ വിവര ശേഖരണത്തിനായുള്ള മാര്‍ഗമായി ഉപയോഗിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. കരിയര്‍ സംബന്ധമായ സൃഷ്ടികള്‍ക്കും കാഴ്ച്ചക്കാര്‍ കൂടുതലാണ്. യൂട്യൂബിന്റെ സഹായത്തോടെ കുട്ടികളുടെ പഠനം കൂടുതല്‍ രസകരമാകുന്നുണ്ടെന്ന് അമ്മമാര്‍ പ്രതികരിച്ചതായും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഓഹരി വിപണിയും ക്രിപ്റ്റോകറന്‍സികളും, മറ്റ് വ്യക്തിഗത സാമ്ബത്തിക വിവരങ്ങളും നല്‍കുന്ന യൂട്യൂബ് ചാനലുകള്‍ എല്ലാ ഭാഷകളിലും ജനകീയമാണ്. യൂട്യൂബര്‍മാര്‍ മാത്രമല്ല ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നത്. വിഡിയോ എഡിറ്റര്‍മാര്‍, വിഡിയോ ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മാതാക്കള്‍, ശബ്ദ, ചിത്ര സംയോജനക്കാര്‍ എന്നിവരെല്ലാം ഈ യൂട്യൂബ് വഴി പണമുണ്ടാക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ യൂട്യൂബിനെ കൂടുതല്‍ ജനകീയമാക്കുന്ന പദ്ധതികള്‍ കൊണ്ടുവരും എന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിങ്ങൾക്ക് എപ്പോഴും വിശപ്പ് അനുഭവപ്പെടാറുണ്ടോ. ശരിയായ രീതിയിൽ പ്രോട്ടീൻ, കൊഴുപ്പ്, നാരുകൾ എന്നിവയുടെ കുറവ്, നിർജ്ജലീകരണം, സമ്മർദ്ദം എന്നിവയാണ് അമിതമായ വിശപ്പിന് പിന്നിലെ പ്രധാന കാരണങ്ങൾ.

നിങ്ങളുടെ ഭക്ഷണത്തിൽ പ്രോട്ടീൻ, കൊഴുപ്പ്, കോംപ്ലക്‌സ് കാർബോഹൈഡ്രേറ്റ്, നാരുകൾ എന്നിവയുടെ സമീകൃത സംയോജനമില്ലെങ്കിൽ, ഭക്ഷണം കഴിച്ച ഉടൻ തന്നെ നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടും. ഈ പോഷകങ്ങൾ ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും കൂടുതൽ നേരം പൂർണ്ണത അനുഭവപ്പെടുകയും ചെയ്യുന്നു.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തെയും ദഹനവ്യവസ്ഥയെയും ആരോഗ്യകരമായി നിലനിർത്താൻ വെള്ളം സഹായിക്കുന്നു. വെള്ളം കുടിച്ചാൽ വളരെ നേരം നിറഞ്ഞു എന്ന തോന്നലും ലഭിക്കും.

ആരോഗ്യത്തോടെയിരിക്കാൻ മികച്ച ഉറക്കം അത്യാവശ്യമാണ്. ശരിയായ ഉറക്കം വിശപ്പിനെ നിയന്ത്രിക്കും. ഉറക്കക്കുറവ് ഗ്രെലിൻ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് അമിതമായ വിശപ്പുണ്ടാകാൻ ഇടയാക്കും.

മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോൺ പുറത്തുവിടുകയും വിശപ്പിലേക്കും ഭക്ഷണത്തോടുള്ള ആസക്തിയിലേക്കും നയിക്കുകയും ചെയ്യുന്നു.