വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയൽ; സ്റ്റഡി ഇൻ കേരള പദ്ധതിയ്ക്ക് അംഗീകാരം നൽകി സർക്കാർ

തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സ്റ്റഡി ഇൻ കേരള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമർപ്പിച്ച പദ്ധതി നിർദേശം അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.

കേരളത്തിലെ വിദ്യാർത്ഥികളെ ഇവിടെ തന്നെ പിടിച്ചുനിർത്തുക, പുറമെ നിന്നുള്ള വിദ്യാർത്ഥികളെ ആക4ഷിക്കുക, വിദേശ വിദ്യാർത്ഥികളെ കേരളത്തിലേക്ക് ആകർഷിക്കുക, ഡിമാൻറുള്ള കോഴ്‌സുകൾക്ക് കൂടുതൽ പ്രചാരണം നൽകുക, ഹ്രസ്വകാല കോഴ്‌സുകൾ കൂടുതൽ വ്യാപിപ്പിക്കുക, മൂന്നാം ലോക രാജ്യങ്ങളിലെ വിദ്യാർത്ഥികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതി തുടങ്ങിയ വിവിധ കാര്യങ്ങളായിരിക്കും സ്റ്റഡി ഇനി കേരളയിലൂടെ നടപ്പാക്കുക.