സ്വന്തം വസ്ത്ര ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിയ്ക്ക് സമ്മാനിച്ച് ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ. വൈറ്റ് മസ്റ്റാഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്. താരത്തിനൊപ്പമുള്ള ചിത്രം സ്വാതി വൈറ്റ് മസ്റ്റാഷിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.
ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയ സ്വാതി നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫെമിനയിലെ ഹെഡ് സ്‌റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനൊപ്പമാണ് സ്വാതി കരിയർ ആരംഭിച്ചത്. പിന്നീട് ഹെഡ് സ്‌റ്റൈലിസ്റ്റ് ആയ സ്വാതി ഡിസൈനിങ്ങ് മേഖലയിൽ ലക്ഷങ്ങൾ പ്രതിഫലം ഫാഷൻ സ്‌റ്റൈലിസ്റ്റ് ആണ്.
കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ. ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ശ്വേത. ഏപ്രിലിലായിരുന്നു സ്വാതിയുടെ വിവാഹം. വിവാഹ ചടങ്ങുകൾക്ക് മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി താരങ്ങൾ സന്നിഹിതരായിരുന്നു.

