ജ്യോതിഷപംക്തി

astrology

25.7.21 മുതൽ 31.7.21വരെ :

മേട കൂർ : വിചാരിക്കുന്ന കാര്യം നടക്കും. ധീരതയോടെ പെരുമാറും. തൊഴിൽ രംഗം ഉഷാറാകും. കുടുംബസുഖം ലഭിക്കും.

ഇടവ കൂർ : വീട്ടിൽ സമാധാനവും സന്തോഷവും ഉണ്ടാകും. സന്താന വിഷയത്തിൽ മന: സുഖം ലഭിക്കും. കർമ്മമേഖല ശുഭം.

മിഥുന കൂർ : കുടുംബസുഖം ലഭിക്കും. പിതാവിന്റെയും മാതാവിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹത്താൽ എല്ലാ കാര്യങ്ങൾക്കും അനുകൂലമായ അനുഭവം ഉണ്ടാകും. കർമം ശുഭം

കർക്കിടക കൂർ : സംസാരത്തിൽ മിതത്വം വേണം. ഭക്തി ആത്മാർത്ഥതയോടെ വേണം. കഫം സംബന്ധിച്ച അസുഖം കാണുന്നു. തൊഴിൽ രംഗം അനുകൂലം.

ചിങ്ങക്കൂർ : രാജാവിനെ പോലെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകും. തീരുമാനം ഉറച്ചതായിരിക്കും. ദൈവാധീനം ഉണ്ട് . എല്ലാ മേഖലകളിലും അനുകൂലമായ സാഹചര്യം ഉണ്ടാകും

കന്നികൂർ : വാതപിത്തകഫ പ്രധാനമായ അസുഖങ്ങൾ വരാതെ സൂക്ഷിക്കുക. കർമ മേഖല ഉഷാർ. സഹായ സഹകരണങ്ങൾ ലഭിക്കും.

തുലാം കൂർ : അഭിപ്രായ സമന്വയത്തോടെ കാര്യങ്ങളെ സമീപിക്കുക. കലാകാരന്മാർക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. മന:സുഖം ലഭിക്കും. തൊഴിൽ രംഗം ഗുണം ചെയ്യും.

വൃശ്ചിക കൂർ : ഗൃഹ സുഖം, മാതൃസുഖം,പിതൃസുഖം, സഹോദര ഗുണം ഇവയെല്ലാം ഉണ്ടാകും. ശക്തിയും ഓജസ്സും ലഭിക്കും.

ധനു കൂർ : തീരുമാനം ശരിയായ രീതിയിൽ ആണോ എന്ന് രണ്ടാമതും ചിന്തിച്ചശേഷം തീരുമാനമെടുക്കണം. യുദ്ധ സമാനമായ അന്തരീക്ഷം. എല്ലാ മേഖലയിലും സുക്ഷ്മത വേണം. സഹായം ലഭിക്കും.

മകര കൂർ : ധനം ലഭിക്കാൻ സാഹചര്യം ഉണ്ടാകും. വയറിൽ അസുഖ ലക്ഷണം കാണുന്നു. തൊഴിൽ രംഗം ശുഭം.

കുംഭ കൂർ: ഈശ്വരാധീനം പൂർണമായതിനാൽ വെക്തിത്വം, വാക് സാമർത്ഥ്യം. പിതൃ മാതൃ ഗുരു പ്രീതി ലഭിക്കും. തൊഴിൽ രംഗം ഗുണം ചെയ്യും.

മീന കൂർ : അഭിപ്രായ വ്യത്യാസം പരിഹരിച്ച് മുന്നോട്ട് പോകുക. സാമ്പത്തിക പ്രയാസം ഉണ്ടാകാം. തൊഴിൽ രംഗം മെച്ചപ്പെടും.

സംശയനിവാരണത്തിന് നേരിട്ട് ബന്ധപ്പെടാവുന്നതാണ് : 8304815735 ,9495655735
ശ്രീ.കെ.നാരായണ ശർമ
(സൂര്യ)
MA Astrology